മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ പ്രേമത്തിലൂടെ പ്രശസ്തയായ നടിയായിരുന്നു അനുപമ പരമേശ്വരൻ. പ്രേമത്തിന് ശേഷം ഒരേയൊരു മലയാള ചിത്രത്തിൽ മാത്രമാണ് അനുപമ വേഷമിട്ടത്. തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളുള്ള താരം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ്. പ്രേമം റിലീസായതിന് ശേഷം സോഷ്യല്‍ മീഡിയയിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവ നന്നായി വേദനിപ്പിച്ചിരുന്നുവെന്നും അനുപമ പറഞ്ഞു.
സിനിമ ഇറങ്ങിയപ്പോള്‍ കുറഞ്ഞ സ്‌ക്രീന്‍ ടൈം മാത്രമേ ഉള്ളൂ എന്നുപറഞ്ഞ് ട്രോളാന്‍ തുടങ്ങി. പ്രമോഷനുകൾക്കായി നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച്, വ്യക്തിപരമായ വളര്‍ച്ചക്ക് വേണ്ടി പ്രേമത്തിലൂടെ ലഭിച്ച പബ്ലിസിറ്റി ഉപയോഗിച്ചെന്നാണ് ചിലർ ചിന്തിച്ചത്. - താരം ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
'പ്രേമം റിലീസായതിന് ശേഷം സോഷ്യല്‍ മീഡിയയിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നും വരെ പറഞ്ഞവരുമുണ്ടായിരുന്നു. പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ അഭിമുഖത്തിനായി സമീപിച്ചിരുന്നു. അതിനോടൊന്നും മടി കാണിച്ചില്ല. തൃശൂരില്‍ നിന്നുള്ള ഒരു സാധാരണക്കാരി പെണ്‍കുട്ടിയായിരുന്നു ഞാനന്ന്. സിനിമയെക്കുറിച്ചല്ലാത്ത ചോദ്യങ്ങളും നേരിടേണ്ടി വന്നു.
പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ കുറഞ്ഞ സ്‌ക്രീന്‍ ടൈം മാത്രമേ ഉള്ളൂ എന്നുപറഞ്ഞ് ട്രോളാന്‍ തുടങ്ങി. വ്യക്തിപരമായ വളര്‍ച്ചക്ക് വേണ്ടി സിനിമയിലെ പബ്ലിസിറ്റി ഉപയോഗിച്ചെന്നാണ് പലരും ചിന്തിച്ചത്. പോളിഷ്ഡ് അല്ലാതെയാണ് ഞാന്‍ അഭിമുഖങ്ങളില്‍ സംസാരിച്ചത്. ട്രോളുകള്‍ നന്നായി വേദനിപ്പിച്ചു. അങ്ങനെയാണ് മലയാളത്തില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കാമെന്ന് ഞാന്‍ തീരുമാനിച്ചത്.
മലയാളത്തില്‍ നിന്ന് വന്ന ഒാഫറുകളെല്ലാം തന്നെ നിരസിച്ചു. ആ സമയത്ത് തെലുങ്കിലെ ഒരു വമ്പൻ പ്രൊഡക്ഷന്‍ കമ്പനി ഒരു നെഗറ്റിവ് റോളിലേക്കായി വിളിച്ചു. അഭിനയം വശമില്ല, പൊങ്ങച്ചം മാത്രമേ അറിയൂ എന്ന് പറഞ്ഞ് വിമര്‍ശിച്ചവരെ ഓര്‍ത്തപ്പോൾ ഒരു വാശിയോടെ അതേറ്റെടുത്തു. മറ്റു ഭാഷകള്‍ പഠിക്കാനും സിനിമകള്‍ ചെയ്യാനും തീരുമാനിക്കുകയും ചെയ്തു'. ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ചെയ്തു. - അനുപമ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.
ദുൽഖർ സൽമാൻ നിർമിച്ച് ജേക്കബ് ഗ്രിഗറി നായകനാകുന്ന 'മണിയറയിലെ അശോകനാണ്' അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. അതിലെ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ..' എന്ന ദുൽഖർ ആലപിച്ച ഗാനത്തിലൂടെ അനുപമ വീണ്ടും വൈറലായിരിക്കുകയാണ്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ സഹസംവിധായികയായും താരം പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.