ദുബൈ: വൈവിധ്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നത് ആഹ്ലാദകരമായ അനുഭവമാണെന്നും പുതുമകളെ പ്രേക്ഷകർ എപ്പോഴും മികച്ച രീതിയിൽ സ്വീകരിക്കുന്നതാണ് അനുഭവമെന്നും നടൻ കുഞ്ചാക്കോ ബോാബൻ. 'ഭീമെൻറ വഴി' എന്ന തെൻറ പുതിയ സിനിമയുടെ പ്രദർശന ശേഷം ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന് ശേഷം തിയേറ്ററുകൾ സജീവമായത് സിനിമ മേഖലക്ക് കൂടുതൽ ഉണർവേകിയിട്ടുണ്ടെന്നും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ മുൻവിധികളെ തിരുത്തുന്ന രീതിയിൽ സിനിമ ചെയ്യാനാവുന്നതിൽ സന്തോഷമുണ്ടെന്നും ജീവിതഗന്ധിയായ നല്ല കഥപറയുക എന്നതാണ് നിർവഹിക്കുന്നതെന്നും സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ പറഞ്ഞു.
ഭീമെൻറ വഴിക്ക് നാട്ടിലും ഗൾഫിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. ദേര അൽ ഗുറൈർ സെൻററിൽ നടന്ന പ്രദർശന ശേഷം നടന്ന പത്രസമ്മേളനത്തിൽ സിനിമയുടെ തിരക്കഥാകൃത്തും നടനുമായ ചെമ്പൻ വിനോദ്, നിർമാതാക്കളായ ആഷിഖ് അബു, റിമ കല്ലിങ്കൽ, നടൻ ജിനു ജോസഫ്, മറ്റു അണിയറ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.