'ഓരോ സീനിലും സൂപ്പർഹീറോ എലമെൻറ്​'; മിന്നൽ മുരളി പ്രമോ വിഡിയോ പുറത്തുവിട്ട്​ നെറ്റ്​ഫ്ലിക്​സ്​

മിന്നൽ മുരളിക്ക്​ വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്​ ​സിനിമാപ്രേമികൾ. മലയാളത്തിൽ ആദ്യമായി ഇറങ്ങുന്ന ഒറിജിനൽ സൂപ്പർഹീറോ ചിത്രമെന്ന​ അവകാശവാദവുമായി എത്തുന്ന 'മിന്നൽ മുരളി'യുടെ പുതിയ പ്രമോ വിഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്​. നെറ്റ്​ഫ്ലിക്​സ്​ 'ടുഡും' (Tudum) എന്നു അവരുടെ വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റിലാണ്​ വിഡിയോ അവതരിപ്പിച്ചത്​. ചിത്രത്തിലെ രംഗങ്ങളും സംവിധായകന്‍ ബേസില്‍ ജോസഫും നായകന്‍ ടൊവീനോ തോമസും പങ്കുവെക്കുന്ന അനുഭവങ്ങളുമാണ്​ വിഡിയോയിലുള്ളത്​.

Full View

സൂപ്പര്‍ഹിറ്റായ 'ഗോദ' എന്ന ചിത്രത്തിന്​ ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ്​ ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. പ്രമുഖ തമിഴ്​ നടൻ ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. ബിജുക്കുട്ടൻ, ബൈജു, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും കഥാപാത്രങ്ങളായുണ്ട്​. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ്​ തിരക്കഥ. ഛായാഗ്രഹണം നിർവഹിക്കുന്നത്​ സമീര്‍ താഹിര്‍ ആണ്. 

Tags:    
News Summary - The World of Minnal Murali Exclusive Interview Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.