തിരുവനന്തപുരം: സിനിമ ശാലകളിലെ പ്രദർശനം രാത്രി ഒമ്പതിനുതന്നെ അവസാനിപ്പിക്കാൻ തിയറ്ററുകൾക്ക് നിർദേശം നൽകിയതായി പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തോട് പൂർണമായി സഹകരിക്കും. പ്രദർശനം രാവിലെ ഒമ്പതിന് ആരംഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാറിൽനിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു. തിയറ്ററുകളില്‍ നേരത്തെ സെക്കൻഡ് ഷോ ഇല്ലാതെ തുറക്കാൻ അനുമതി നല്‍കിയെങ്കിലും പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിെവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് സെക്കൻഡ് ഷോ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.