രാജ്യാന്തര മേളയിൽ ഇന്ന് അറുപത്തിയേഴ് സിനിമകൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: രാജ്യാന്തര മേളയിൽ ഇന്ന് അറുപത്തിയേഴ് സിനിമകൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്‍റെ കേരളത്തിലെ ആദ്യപ്രദർശനവും ഇന്ന് നടക്കും. ഇന്ത്യയുടെ ഓസ്‌കർ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദർശനവും നടക്കും. പ്രതാപ് പോത്തൻ നായകനായ കാഫിർ , ഇറാനിൽ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്സ് , വീറ്റ് ഹെൽമർ ചിത്രം ദി ബ്രാ ,റഷ്യൻ ചിത്രം ബ്രാറ്റൻ ,ദി ബ്ലൂ കഫ്‌താൻ , പ്രിസൺ 77 , യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, ദി ഫോർ വാൾസ് , കൊർസാജ് , ട്രോപിക് എന്നീ ചിത്രങ്ങളുടെ പ്രദർശനവു ഇന്നുണ്ടാകും. മുർണോവിന്‍റെ നോസ്‌ഫെറാറ്റു വൈകിട്ട് ടാഗോറിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

മത്സര വിഭാഗത്തിലെ ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് നടക്കും. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ട്രയാങ്കിൾ ഓഫ് സാഡ്നെസ്, 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്‌പാനിഷ്‌ ത്രില്ലർ ചിത്രം പ്രിസൺ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിൻ ഡ്രൈവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവ ഇന്ന് നിശാഗന്ധിയിൽ ഓപ്പൺ പ്രദർശനത്തിനെത്തും.

Tags:    
News Summary - Thiruvananthapuram International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.