റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷത്തിലാണ് ബോളിവുഡ്. ഗുജറാത്തിലെ ജാംനഗറിൽ വിവാഹാഘോഷം മാർച്ച് ഒന്നിന് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് മൂന്നിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.
ആനന്ദ് അംബാനി- രാധികാ വിവാഹത്തിന് ലോകപ്രശസ്ത പോപ്പ് ഗായിക രിഹാനയുടെ സംഗീത വിരുന്നുണ്ടാകും. അധികം സ്വകാര്യ ചടങ്ങുകളിൽ പ്രത്യക്ഷപ്പെടാത്ത താരത്ത വൻ പ്രതിഫലം നൽകിയാണ് അംബാനി കുടുംബം കൊണ്ടുവരുന്നത്. 66-74 കോടി രൂപയോളമാണ് പ്രതിഫലം എന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. രിഹാനയെ കൂടാതെ അര്‍ജിത് സിങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍, അജയ് അതുല്‍ എന്നിവരുടെ സംഗീത പരിപാടിയും ഉണ്ടാകും.
പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അംബാനി കുടുംബം ജാംഗനറില്‍ 51,000 പേര്‍ക്ക് അന്നദാനം നടത്തിയിരുന്നു.മൂന്ന് ദിവസത്തെ ആഘോഷത്തില്‍ 2,500 വിഭവങ്ങള്‍ വിളമ്പുമെന്നാണ് റിപ്പോര്‍ട്ട്. 25ഓളം ഷെഫുമാരുടെ നിരയാണ് ഭക്ഷണമൊരുക്കുന്നത്. ഇൻഡോരി വിഭവങ്ങളിൽ തുടങ്ങി പാഴ്സി, തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി പാൻ ഏഷ്യൻ ഭക്ഷ്യവിഭവങ്ങളുടെ നീണ്ടനിര തന്നെയുണ്ടാവുമെന്നാണ് വിവരം.
ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.