സൈജു കുറുപ്പ്, സിജോയ് വർഗീസ്, മിയ ജോർജ്, നയന എൽസ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഫ. സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഗാര്‍ഡിയന്‍' ജനുവരി ഒന്നിന് ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ പ്രൈംറീല്‍സിലൂടെ റിലീസ് ചെയ്യുന്നു. അനന്തു അനില്‍, കിഷോര്‍ മാത്യു, ഷിംന കുമാര്‍, നയന എല്‍സ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫിംഗർ പ്രിന്‍റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം സതീഷ് പോൾ സംവിധാനം ചെയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് 'ഗാര്‍ഡിയന്‍'. ഒരാളെ കാണാതാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'ഗാര്‍ഡിയന്‍' പറയുന്നത്. മീര മോഹന്‍ദാസ് ഐ.പി.എസ് ആയെത്തുന്ന മിയയുടെ ആദ്യ പൊലീസ് കഥാപാത്രമാണിത്.
ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോബിന്‍ ജോർജ് കണ്ണാത്തുക്കുഴി, അഡ്വ. ഷിബു കുര്യാക്കോസ് പാറയ്ക്കല്‍, സിമ്മി ജോർജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജോബി ജോർജ് ആണ്. ധന്യാ സ്റ്റീഫന്‍, നിരഞ്ജ്, എ. സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.
എഡിറ്റര്‍-വിജി എബ്രാഹം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങല്ലൂര്‍, കല-സുശാന്ത്, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം-ബൂസി ജോണ്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍-പി അയ്യപ്പ ദാസ്, ചിഞ്ചു ബാലന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍-സച്ചിന്‍, സുധാകരന്‍, ജിത്തു ജോസഫ്, സുധിന്‍ ആര്‍. നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍-സന്തോഷ് കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഗിരീഷ് കരുവന്‍തല, വാര്‍ത്തപ്രചാരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.