വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് സൽമാൻ ഖാന്റെ ടൈഗർ 3. ദീപാവലി റിലീസായി നവംബറിൽ12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. യഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് മനീഷ് ശർമയാണ്. എന്നാൽ പ്രതീക്ഷിച്ചത് പോലെ തിയറ്ററിൽ വിജയം നേടാൻ ചിത്രത്തിനായില്ല.
തിയറ്റർ റിലീസിന് ശേഷം സൽമാന്റെ ടൈഗർ 3 ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ 'ടൈഗര്‍ സിന്ദാ ഹെ'യുടെ മൂന്നാഭാഗമാണിത്. ആറ് വർഷത്തിന് ശേഷമാണ് ടൈഗര്‍ 3 എത്തിയത്. 2012ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ഏക് ഥാ ടൈഗര്‍’ ആണ് വൈ.ആര്‍.എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ ചിത്രം.
1000 കോടി ലക്ഷ്യമിട്ടായിരുന്നു ടൈഗർ 3 തിയറ്ററുകളിലെത്തിയത്. എന്നാൽ 466 കോടി മാത്രമാണ് ബോക്സോഫീസിൽ നിന്ന് നേടാനായത്. പത്താനായുള്ള ഷാറൂഖ് ഖാന്റെ കാമിയോ റോൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രതീക്ഷിച്ചത് പോലെ ചിത്രത്തിന് ഗുണം ചെയ്തില്ല. അതുപോലെ കത്രീന കൈഫിന്റെ ഫൈറ്റ് രംഗങ്ങളും തിയറ്ററുകളിൽ ഓളം സൃഷ്ടിച്ചില്ല .
ഇമ്രാന്‍ ഹാഷ്മി ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.