രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു ഒ.ടി.ടിയില്‍. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന് വ്യൂസാണ് ചിത്രത്തിന് ലഭിച്ചത് എന്നതാണ് റിപ്പോര്‍ട്ടുകള്‍. നല്ലൊരു എന്റര്‍ടൈനറിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വലിയൊരു ആശ്വാസംതന്നെയാണ് ടൈഗര്‍ നല്‍കിയത് എന്നാണ് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നത്. വംശി സംവിധാനം ചെയ്ത ടൈഗര്‍ ദസറ ആഘോഷത്തോടനുബന്ധിച്ചായിരുന്നു തിയറ്ററുകളില്‍ എത്തിയത്.
ടൈഗര്‍ നിര്‍മ്മിച്ചത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ പൂര്‍ണ്ണമായി സാധൂകരിച്ചിരുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തിയത്.
നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയില്‍ ഒരുക്കിയ ചിത്രം രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും ആയിരുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്.
രവി തേജക്കൊപ്പം നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് മറ്റുപ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാദില്‍ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.