ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് വലിയൊരു കവർച്ചക്ക് ഇരയായിരിക്കുകയാണ്. യു.കെയിൽ വെച്ച് അദ്ദേഹത്തിെൻറ ലക്ഷങ്ങൾ വിലമധിക്കുന്ന ലഗേജും സാധനങ്ങളും മോഷണം പോയി. മിഷൻ ഇംപോസിബിൾ സീരീസിലെ ഏഴാം ഭാഗത്തിെൻറ ചിത്രീകരണത്തിനായി യു.കെയിലെ ബർമിങ്ഹാമിലാണ് ടോം ക്രൂസ് ഇപ്പോഴുള്ളത്.
അദ്ദേഹത്തിെൻറ ബോഡിഗാർഡിെൻറ ഒരു കോടി രൂപയോളം വിലമധിക്കുന്ന ബി.എം.ഡബ്ല്യു എക്സ് 7 കാറും അതിലുള്ള സാധനങ്ങളുമാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിക്കൊണ്ടുപോയത്. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുള്ളതിനാൽ കാർ യു.കെ പൊലീസിന് വൈകാതെ തന്നെ കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ, കാറിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടമായി.
ബർമിങ്ഹാമിലെ ഗ്രാൻഡ് ഹോട്ടലിന് പുറത്ത് കാർ പാർക്ക് ചെയ്ത സമയത്താണ് മോഷ്ടാക്കൾ എല്ലാം ആസൂത്രണം ചെയ്തത്. അവിടെ വെച്ച് കാറിെൻറ ഇഗ്നിഷൻ ഫോബിൽ നിന്ന് സിഗ്നൽ ക്ലോൺ ചെയ്യാൻ മോഷ്ടാക്കൾ സ്കാനർ ഉപയോഗിച്ചതായി ദ സൺ റിപ്പോർട്ട് ചെയ്തു. ഗ്രാൻഡ് ഹോട്ടലിെൻറ സുരക്ഷാ പിഴവിൽ നടൻ ടോം ക്രൂസ് വലിയ കോപാകുലനായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം നടക്കുേമ്പാൾ ബർമിങ്ഹാം ഷോപ്പിങ് സെൻററിൽ മിഷൻ ഇംപോസിബിൾ 7-െൻറ ചിത്രീകരണത്തിലായിരുന്നു താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.