'കശ്മീർ പണ്ഡിറ്റുകളെ അപമാനിച്ചതല്ല, അങ്ങനെ കരുതിയെങ്കിൽ മാപ്പ്; സിനിമയെ കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു' -നദവ് ലാപിഡ്

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസ്' എന്ന സിനിമയെ കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഇസ്രായേൽ സംവിധായകൻ നദവ് ലാപിഡ്. തന്റെ പരാമർശങ്ങൾ വളച്ചൊടിക്കുകയായിരുന്നു. കശ്മീർ പണ്ഡിറ്റുകളെ അപമാനിക്കാൻ ശ്രമിച്ചില്ലെന്നും അങ്ങനെ കരുതിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം സി.എൻ.എൻ- ന്യൂസ് 18 നു നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കി.

''ഞാൻ ആരെയും അപമാനിക്കാൻ ശ്രമിച്ചില്ല. കഷ്ടത അനുഭവിക്കുന്ന ആളുകളെയോ അവരുടെ ബന്ധുക്കളെയോ അപമാനിക്കുകയായിരുന്നില്ല ലക്ഷ്യം. അവർ അങ്ങനെയാണ് കരുതിയതെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. മുഴുവൻ ജൂറിക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്'​' -ലാപിഡ് പറഞ്ഞു. കശ്മീർ ഫയൽസ് എന്ന സിനിമയെയും അതിന്റെ കൃത്രിമത്വത്തെയുമാണ് വിമർശിച്ചതെന്നും ലാപിഡ് വ്യക്തമാക്കി. സിനിമയെ കുറിച്ചുള്ള അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു.

വിവേക് ​​അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസ്' സിനിമ അശ്ലീല ചിത്രമാണെന്നും ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടതിൽ താൻ ഞെട്ടിപ്പോയി എന്നുമായിരുന്നു ഗോവയിൽ നടന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി തലവൻ കൂടിയായ നദവ് ലാപിഡ് തുറന്നടിച്ചത്.

Tags:    
News Summary - Totally apologise says israeli filmmaker on the kashmir files comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.