തിയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജി നു .വി .ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ടൊവിനോ തോമസ് നായകനായി എത്തുന്ന തികഞ്ഞ ഇവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണിത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ
സിദ്ദിഖ്, ബാബുരാജ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, ഹരിശ്രീ അശോകൻ, , പ്രമോദ് വെളിയനാട്, ജയ്സ് ജോർജ്, വിനീത് തട്ടിൽ, എസ് ത്തറ്റിക് കുഞ്ഞമ്മ , ആർത്ഥനാ ബിനു, അശ്വതി മനോഹർ, അനഘ സുരേന്ദ്രൻ, മനുഷികെർ, റിനി ശരണ്യാ രമ്യാസുവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിനു.വി. ഏബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്നതാണ്.ദഷിണേന്ത്യൻ സിനിമയിലെ മികച്ച സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ഈ ചിതത്തിന്റെ സംഗീത സംവിധായകൻ.ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - സൈജു ശ്രീധർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.