ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു വേണ്ടി വന്നത്.
അന്വേഷണങ്ങളുടെ കഥ പറയുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബജറ്റിലുമാണ് ഒരുങ്ങുന്നത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. കാപ്പക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നടന്നു വരുന്നുണ്ട്.കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് - ജിനു.വി.ഏബ്രഹാം- പൃഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ
അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ അവതരണം. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, അശ്വതി മനോഹരൻ, കെ.കെ.സുധാകരൻ, മനുഷി കെർ ,അനഘ സുരേന്ദ്രൻ, റിനി ശ്രരണ്യ കെ.കെ.സുധാകരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ജിനു.വി.ഏബ്രഹാമിൻ്റേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ..സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു '.ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് - സൈജു ശ്രീധർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.