സ്പൈഡർ-മാനും ബാറ്റ്മാനും വർഷങ്ങളായി അരങ്ങു തകർക്കുമ്പോഴാണ് മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയായി മിന്നൽ മുരളി അവതരിക്കുന്നത്. കേരളത്തിൽ ജനിച്ചു വളർന്ന സൂപ്പർ ഹീറോയെ മറ്റൊന്നും ചിന്തിക്കാതെ ലോകസിനിമ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ടാംഭാഗത്തിനെ കുറിച്ചുള്ള സൂചന നൽകി കൊണ്ടാണ് മിന്നൽ മുരളിയുടെ ആദ്യഭാഗം അവസാനിച്ചത്.
ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് പങ്കുവെച്ച മിന്നൽ മുരളിയുടെ പുതിയ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. 'സ്ട്രെഞ്ചർ തിങ്ക്സ്' എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ വെക്ന(വൺ) എന്ന കഥാപാത്രത്തിനോടൊപ്പമുള്ള മിന്നൽ മുരളിയുടെ ചിത്രമാണ് നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിരിക്കുന്നത്. വെക്നയായി എത്തിയിരിക്കുന്നത് ബോളിവുഡ് താരം വിജയ് വർമയാണ്.
'നെറ്റ്ഫ്ലിക്സിന്റെ കവാടങ്ങള് തുറന്നു, യൂണിവേഴ്സുകള് ഒന്നിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതെ ചിത്രം വിജയ് വര്മയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. 'വിജയ് വെക്ന x മിന്നൽ മുരളി 11നെക്കുറിച്ച് നിങ്ങള് എന്താണ് ചിന്തിക്കുന്നത്' എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ പുതിയ പോസ്റ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.