മുംബൈ: ടെലിവിഷൻ താരം തുനിഷ ശർമ ജീവനൊടുക്കിയ സംഭവത്തിൽ സഹതാരം ഷീസൻ മുഹമ്മദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമർത്തിയാണ് അറസ്റ്റ് ചെയ്തത്. ഷീസിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. നടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് നടനെ ചോദ്യം ചെയ്തുവരുകയായിരുന്നു.
സെറ്റിലെ മേക്കപ്പ് റൂമിലെ ശുചി മുറിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 20 കാരിയായ തുനിഷയെ കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബാലതാരമായാണ് തുനിഷ കരിയർ ആരംഭിച്ചത്. പിന്നീട് സീരിയലുകളിലും സജീവമാവുകയായിരുന്നു. ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിതൂർ, ബാർ ബാർ ദേഖോ, കഹാനി2, ദബാങ് 3 എന്നിവയാണ് നടി അഭിനയിച്ച ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.