ബംഗളൂരു: ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരായ വിമർശനത്തിെൻറ പേരിൽ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസക്കെതിരെ പൊലീസ് കേസ്. വിപ്ര യുവ വേദികെ ഭാരവാഹി പവൻ കുമാർ ശർമയുടെ പരാതിയിൽ ബംഗളൂരു ബസവനഗുഡി പൊലീസാണ് േകസെടുത്തത്. അതേസമയം, ചേതെൻറ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനെപ്പടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ബ്രാഹ്മണ ബോർഡ് ചെയർമാൻ എച്ച്.എസ്. സച്ചിദാനന്ദ മൂർത്തിയാണ് ആദ്യം പരാതി നൽകിയത്. ഇൗ പരാതി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് കബൻ പാർക്ക് പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ചേതെൻറ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
ജൂൺ ആറിന് അംബേദ്കറുടെയും പെരിയാർ ഇ.വി. രാമസ്വാമിയുടെയും വാക്കുകൾ ട്വീറ്റ് ചെയ്ത ചേതൻ പിന്നീട് ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരെ തുടർച്ചയായ ട്വീറ്റുകളുമായി രംഗത്തുവരികയായിരുന്നു. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അന്തഃസത്തയെ തള്ളിപ്പറയുന്നതാണ് ബ്രാഹ്മണിസം. നമ്മൾ ബ്രാഹ്മണിസത്തെ പിഴുതെറിയണം' എന്ന അംബേദ്കറിെൻറയും 'എല്ലാവരും തുല്യരായി ജനിക്കുേമ്പാൾ ബ്രാഹ്മണർ മാത്രം ഉന്നതരെന്നും മറ്റുള്ളവരെല്ലാം താഴ്ന്നവരെന്നോ തൊട്ടുകൂടാത്തവരെന്നോ പറയുന്നതിലും വലിയ അസംബന്ധം വേറെ എന്താണ്. ഇതൊരു വൻ തട്ടിപ്പാണ്' എന്ന പെരിയാറിെൻറയും വാക്കുകളാണ് ചേതൻ ആദ്യം ട്വീറ്റ് ചെയ്തത്. താൻ ബ്രാഹ്മണർക്കെതിരല്ലെന്നും ബ്രാഹ്മണിസം തീർക്കുന്ന ജാതീയതക്കെതിരാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിന് പിന്തുണയുമായി നിരവധി പേർ റീട്വീറ്റ് ചെയ്തു.
അംബേദ്കറിെൻറയും പെരിയാറിെൻറയും വാക്കുകൾ പുസ്തകങ്ങളിലും ഇൻറർനെറ്റിലും ആർക്കും ലഭ്യമാണെന്നും താനത് ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ചേതൻ വ്യക്തമാക്കി. 'ബസവേശ്വരെൻറയും ബുദ്ധെൻറയും ആശയങ്ങളെ ബ്രാഹ്മണിസം കൊന്നുകളഞ്ഞെന്നും ബ്രാഹ്മണിസത്തിനെതിരെ ബുദ്ധൻ പോരാടിയിരുന്നതായും ഒരു വിഡിയോ സന്ദേശത്തിൽ ചേതൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.