ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ട്വന്റി വണ്‍ ഗ്രാംസിന്റെ ടീസര്‍ പുറത്തിറങ്ങി. അനൂപ് മേനോനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
'ബ്രോ ഡാഡി'ക്ക്് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രമാണിത്. വിനായക് ശശികുമാര്‍ എഴുതി കെ.എസ് ഹരിശങ്കര്‍ ആലപിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.