'മഞ്ഞുമ്മല്‍ ബോയ്​സ്'കാണാതിരിക്കരുത്; ഉദയനിധി സ്റ്റാലിന് നന്ദി പറഞ്ഞ് മഞ്ഞുമ്മൽ ടീം

 തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് തമിഴ്​നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നും ഉദയനിധി സ്റ്റാലിന്‍  എക്സിൽ കുറിച്ചു. മഞ്ഞുമ്മൽ ടീം തിരിച്ച് നന്ദിയും അറിയിച്ചിട്ടുണ്ട്.

'മഞ്ഞുമ്മല്‍ ബോയ്​സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍' എന്നാണ് എക്സില്‍ കുറിച്ചത്. ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസിനേയും എക്സിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഉദനസിധി സ്റ്റാലിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്.

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ 25 കോടിയാണ്. 3.35 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിലെ ഓപ്പണിങ് കളക്ഷൻ. ചിത്രം തമിഴ്നാട്ടിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാൻ, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ- എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Udhayanidhi Stalin showers praise on the team 'Manjummel Boys', says 'Do not miss it, just wow'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.