ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിൻ്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' എസ്.സുർജിത് നിർമിക്കുന്ന ചിത്രം മെയ് 10 ന് റിലീസ് ചെയ്യും.
കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' . ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. സ്നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നന്ദു പൊതുവാള്‍, ശിവാനി സായ, രാജീവ് പാല, എസ്.സുർജിത് , ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. - (പി ആർ ഒ ) പി.ആർ.സുമേരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.