'സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പോകും'; വ്ലോഗർ വിഷയത്തിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

യൂട്യൂബ് വ്ലോഗറോട് അസഭ്യം പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ലെന്നും എന്നാൽ പറഞ്ഞ രീതിയോട് എതിർപ്പുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പോകുമെന്നും ഉണ്ണി വ്യക്തമാക്കി.

'പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനേയും അമ്മയേയും കൂടെ അഭിനയിച്ച കുട്ടിയേയും പറ്റി മോശമായി പറഞ്ഞാൽ പ്രതികരിക്കും. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല'-ഉണ്ണി മുകുന്ദൻ പറഞ്ഞു.

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മിഡിയയിൽ വലിയ ചർച്ചയായിരുന്നു.ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നായിരുന്നു യൂട്യൂബർ പറഞ്ഞത്. തുടർന്ന് ഉണ്ണി മുകുന്ദനും ഇയാളോട് ചൂടായി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി നടൻ രംഗത്ത് എത്തിയിരുന്നു. അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്നും യൂട്യൂബറോട് മാപ്പ് പറഞ്ഞതായും താരം വ്യക്തമാക്കി.

Tags:    
News Summary - Unni Mukundan explain Vloger Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.