സൂപ്പർ ഹീറോ പാവകളോട് കമ്പമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഇത്തരം പാവകളുടെ വലിയ കലക്ഷനും നടന്റെ പക്കലുണ്ട്. നേരത്തേ ഇത്തരം പാവകളുടെ ചിത്രങ്ങൾ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സൂപ്പർ മാൻ പാവകളാണ് ഇതിൽ തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും നടൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പാവകളുടെ കൂട്ടത്തിൽ നരേന്ദ്ര മോദിയുടെ പാവയും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലതാരങ്ങളായ ദേവനന്ദ, ശ്രീപഥ് എന്നിവർ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രമായ 'മാളികപ്പുറ' ത്തിലെ ഉണ്ണി മുകുന്ദന്റെ സഹതാരങ്ങളാണ് ഇരുവരും. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിയുടെ പാവ കളക്ഷനെക്കുറിച്ച് കുട്ടികൾ സംസാരിച്ചത്.
ഉണ്ണി മുകുന്ദന്റെ പാവ ശേഖരത്തിൽ 'നരേന്ദ്ര മോദി' അപ്പൂപ്പന്റെ വരെ പാവയെ കണ്ടെന്നാണ് കുട്ടികൾ പറയുന്നത്. സ്‌പൈഡർമാൻ, സൂപ്പർമാൻ തുടങ്ങി ഡിസ്നി കളക്ഷൻസ് മുതൽ സ്വന്തം ടോയ് വരെ ഉണ്ണിയേട്ടന്റെ അടുത്തുണ്ടെന്നും ഇരുവരും പറഞ്ഞു.
നേരത്തെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ഉണ്ണി മുകുന്ദനെയും ‘മളികപ്പുറം’ സിനിമയെ അഭിനന്ദിച്ചിരുന്നു.കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രൊമോഷൻ യാത്രക്കിടെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരിയെ നടൻ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.