മുംബൈ: ബോളിവുഡ് താരങ്ങളായ ഊർമിള മതോന്ദ്കറും കങ്കണ റണാവത്തും തമ്മിലുള്ള വാഗ്വാദം തുടരുന്നു. എന്നാൽ ഇത്തവണ ഊർമിള കങ്കണക്ക് നേരിട്ടല്ല മറുപടി നൽകിയിട്ടുള്ളത്. 'സോഫ്റ്റ് പോൺ സ്റ്റാർ' എന്ന് വിളിച്ച് കങ്കണ അധിക്ഷേപിച്ചപ്പോൾ തന്നോടൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഊർമിളയുടെ ട്വീറ്റ്. 'യഥാർഥ ഇന്ത്യക്കാർക്ക് നന്ദി' എന്നാണ് താരം കുറിച്ചത്.
'എന്‍റെ കൂടെ നിന്നതിന് നന്ദി. വ്യാജവാർത്തകൾക്ക് നേരെയുള്ള യഥാർഥ മീഡിയയുടെ വിജയമാണിത്. ഇതെന്‍റെ ഹൃദയത്തെ സ്പർശിക്കുന്നു, എന്നെ വിനയാന്വിതയാക്കുന്നു' ഊർമിള ട്വിറ്ററിൽ കുറിച്ചു.
മുംബൈ നഗരത്തെക്കുറിച്ചും ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുമുള്ള കങ്കണയുടെ പോസ്റ്റുകൾ മുഴുവൻ സിനിമാലോകത്തിന്‍റെയും വിമർശനത്തിന് വഴിവെച്ചിരുന്നു. കങ്കണക്കെതിരെ വിമർശനമുയർത്തിയ ഊർമിള ഒരു ചാനൽ ഇന്‍റർവ്യൂവിൽ സോഫ്റ്റ് പോൺ സ്റ്റാർ എന്നാണ് കങ്കണ വിശേഷിപ്പിച്ചത്. ഇതിനെ വിമർശിച്ചുകൊണ്ടും ഊർമിളക്ക് പിന്തുണ അർപ്പിച്ചുകൊണ്ടും ബോളിവുഡിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു.
രാംഗോപാൽ വർമയും സംവിധായകൻ അനുഭവ് സിഹ്നയും സ്വര ഭസ്ക്കറും 25 വർഷം നീണ്ട ഊർമിളയുടെ കരിയറിനെയും അവരുടെ മാന്യതയേയും പുകഴ്ത്തിക്കൊണ്ടും പോസ്റ്റുകൾ ഇട്ടിരുന്നു.
Thank you the "Real People of India" and a rare breed of unbiased,dignified media for standing by me. It's Your victory over fake IT trolls n propaganda.
— Urmila Matondkar (@UrmilaMatondkar) September 18, 2020
Deeply touched..humbled 🙏🏼#JaiHind
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.