വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ഗാനാസ്വാദകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിലൂടെ സംഗീത ജീവിതം തുടങ്ങിയ പ്രിയഗായിക അന്യഭാഷ സംഗീതാസ്വാദകരുടെ പ്രിയങ്കരിയാണ്. പാട്ടുകൾ പോലെ തന്ന വൈക്കം വിജയലക്ഷമിയുടെ സ്വകാര്യ ജീവിതവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വൈക്കം വിജയലക്ഷമി. നടി ഗൗതമിയുമായിട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്നെ നിരുത്സാഹപ്പെടുത്ത സമീപനമായിരുന്നെന്നും കരയാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂവെന്നും ബന്ധം പിരിയാൻ ഇടയാക്കിയ സാഹചര്യം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.
സംഗീതത്തെ നിരുത്സാഹപ്പെടുത്ത സമീപനമായിരുന്നു. എന്തു ചെയ്താലും അതിനെ നെഗറ്റീവായി പറയും. കൈകൊട്ടുന്നതോ താളംപിടിക്കുന്നതോ ഒന്നും ഇഷ്ടമായിരുന്നില്ല. പാട്ടുപാടുന്നതിലും നിബന്ധനയുണ്ടായിരുന്നു. വലിയ സാഡിസ്റ്റ് ആയിരുന്നു-വൈക്കം വിജയലക്ഷ്മി വ്യക്തമാക്കി
അച്ഛനേയും അമ്മയേയും എന്നിൽ നിന്ന് അകറ്റി. ഇതൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. സംഗീതത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്തത്. സംഗീതവും സന്തോഷവും ഇല്ലാത്തിടത്ത് ഇത്രയും സഹിച്ച് ജീവിക്കേണ്ട കാര്യം എനിക്കില്ല. വിവാഹമോചനം എന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. സ്‌നേഹം ആത്മാര്‍ത്ഥമായിരിക്കണം. പല്ലിന് കേട് വന്നാല്‍ ഒരു പരിധി വരെ സഹിക്കുകയും പിന്നേയും വളരെ വേദനിച്ചാല്‍ ആ പല്ല് പറിച്ച് കളയുകയല്ലേ ചെയ്യുക- വൈക്കം വിജയലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.