മലപ്പുറം: സ്വാതന്ത്ര്യസമര സേനാനിയും നവേത്ഥാന നായകനും കവിയുമായിരുന്ന വെളിയങ്കോട് ഉമർ ഖാദിയുടെ ജീവിതം സിനിമയാക്കുമെന്ന് ഉമർ ഖാദി ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ദേശീയ പ്രസ്ഥാനം ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധത്തിന് തുടക്കം കുറിച്ചത് ഉമർ ഖാദിയാണ്. ഉമർ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം. 'വെളിയങ്കോട് ഉമർഖാദി' എന്ന പേരിൽ റെസ്‌കോ ഫിലിംസിന്‍റെ ബാനറിൽ ഉമർഖാദി ഫാമിലി ചാരിറ്റബിൾ ട്രസ്റ്റാണ് സിനിമ നിർമിക്കുക.

സയ്യിദ് ഉസ്മാനയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും. റസാഖ് കൂടല്ലൂർ പ്രൊജക്ട് ഡിസൈനറും ഷൈലോക് വെളിയങ്കോട് കോഓഡിനേറ്ററുമാണ്. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഒ.ടി. മുഹ്യുദ്ദീൻ മൗലവി, ജനറൽ സെക്രട്ടറി റസാഖ് കൂടല്ലൂർ, പി.എം. മുഹമ്മദലി, റഷീദ് കാറാടിയിൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Veliyankode Umar Khasi's life becomes a movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.