'മഞ്ഞുമ്മലിലെ പിള്ളേർ' ഇനി റഷ്യയിൽ; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മല‍യാള ചിത്രം

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുക. ഈ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം ഈ മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ എന്നീ ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്‌സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഇരുചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

മല‍യാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് 200 കോടിക്ക് മുകളിൽ കളക്ഷൻ ബോക്സ് ഓഫീസിൽ നേടിയിട്ടുണ്ട്. സൗഹൃദത്തിന്‍റെ കഥ പറഞ്ഞ ചിത്രം പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്.

സൗഭിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥാപശ്ചാത്തലത്തിനും സംവിധാനത്തിനുമപ്പുറം ഷൈജു ഖാലിദിന്‍റെ ക്യാമറയും, അജയൻ ചാലിയുടെ ആർട്ട് വർക്കും സുഷിൻ ശ്യാമിന്‍റെ സംഗീത സംവിധാനവുമെല്ലാം ഒരുപാട് പ്രശംസ നേടിയിരുന്നു.

Tags:    
News Summary - manjummel boys will compete in russian film festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.