ഷാറൂഖ് ഖാൻ ആസാദായി തിരിച്ചെത്തുമോ? ജവാന്റെ രണ്ടാം ഭാഗം; പ്രിയാമണി പറയുന്നു

പോയവർഷം ഏറ്റവും കൂടുതൽ ചർച്ചയായ ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ . അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ബോളിവുഡിൽ മാത്രല്ല തെന്നിന്ത്യൻ സിനിമ ലോകത്തും വലിയ ചർച്ചയായിരുന്നു. നയൻതാര, ദീപിക പദുകോൺ എന്നിവരായിരുന്നു ഷാറൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിലെ നായികമാർ.

നടി പ്രിയ മണിയും ജവാനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പർ ഹിറ്റ് കിങ് ഖാൻ ചിത്രമായ ജവാന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിത ഇതിന് മറുപടി നൽകിയിരിക്കുകയാണ് പ്രിയാമണി.ഐ.ഐ.എഫ്.എ ഉത്സവം പുരസ്കാരദാന ചടങ്ങിലെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.

'ജവാന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ച് കൂടുതൽ പറയാൻ സാധിക്കുന്നത് സംവിധായകൻ അറ്റ്ലിക്ക് ആണ്. അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഏറ്റവും മികച്ച വ്യക്തി അറ്റ്‌ലി സാറായിരിക്കും- പ്രിയാമണി പറഞ്ഞു.

ഐ.ഐ.എഫ്.എ ഉത്സവം പുരസ്കാരദാന ചടങ്ങിൽ ഹോസ്റ്റായി ഷാറൂഖ് ഖാനും എത്തുന്നുണ്ട്. അതിനെക്കുറിച്ചും പ്രിയമണി മാധ്യമങ്ങളോട് സംസാരിച്ചു. 'ഷാറൂഖ് ഖാന്റെ ഹോസ്റ്റിങ് കാണാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം എന്തു ചെയ്താലും മികച്ചതായിരിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതു കാണാനായി നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്.

ഷാറൂഖിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് ജവാൻ. ആദ്യം ചെന്നൈ എക്സ്പ്രസ് ചിത്രത്തിൽ ഒരു നൃത്തരംഗത്തായിരുന്നു എത്തിയത്. പക്ഷെ, ഞാൻ വളരെ ഹാപ്പിയായിരുന്നു. ജവാനിൽ എനിക്ക് ഷാറൂഖിനൊപ്പം ഒരു മുഴുനീള വേഷം ലഭിച്ചു. അതിന് സംവിധായകൻ അറ്റ്ലി സാറിനോടും റെഡ് ചില്ലീസിനോടും നന്ദി പറയുന്നു.

ഷാറൂഖിനൊപ്പം മെട്രോ സീനിലാണ് ആദ്യം അഭിനയിച്ചത്. സീൻ എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ഞങ്ങളെ ആറ് പേരേയും കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു സെറ്റിലെ ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ഷാറൂഖ് ഖാൻ ഞങ്ങളോട് ഏറെ ബഹുമാനത്തോടെയാണ് പെരുമാറിയത്'-പ്രിയമാണി പറഞ്ഞു.

കൂടാതെ വിമർശനങ്ങൾ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും പ്രിയ കൂട്ടിച്ചേർത്തു.ഫാമിലി മാൻ 2 ന് ശേഷം ലഭിച്ച ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.' ട്രോളുകൾ കാര്യമായി എടുക്കുന്നില്ല.കാരണം ഇത്രയധികം ട്രോളുകളും നെഗറ്റീവ് കമന്റുകളും ഉണ്ടെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്തിരിക്കണം.തെറ്റുകൾ സമ്മതിക്കുന്നു. അതിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.നെഗറ്റീവിനെ നെഗറ്റീവായി സ്വീകരിക്കാൻ കഴിയില്ല,നെഗറ്റീവിനെ പോസിറ്റീവാക്കി മാറ്റണം. 

നിലവിൽ ഫാമിലിമാൻ 3 ആണ് ഞാൻ അഭിനയിക്കുന്നത്. മറ്റൊരു വെബ് സീരീസിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. കൂടാതെ ചില സൗത്തിന്ത്യൻ ചിത്രങ്ങളുമുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ അധികം പറയാൻ കഴിയില്ല. ഉടൻ തന്നെ ചിത്രങ്ങൾ പ്രഖ്യാപിക്കുമായിരിക്കും'- പ്രിയാമണി  വ്യക്തമാക്കി.

Tags:    
News Summary - Shah Rukh Khan to return as Azaad in Jawan 2? Priyamani answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.