കർഷകർക്ക് പിന്തുണയുമായി തമിഴ് സിനിമ സംവിധായകൻ വെട്രിമാരൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്. ആരും കേൾക്കാനില്ലാത്തവന്റെ ആവിഷ്കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു. സർക്കാരിന് ഭരിക്കാനുള്ള അവകാശം നൽകിയത് ജനങ്ങളാണ്. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കലാണ് സർക്കാറിന്‍റെ കടമ. അതല്ലാതെ കോർപ്പേററ്റുകളുടെ സഹകാരികളായി പ്രവർത്തിക്കലല്ല. കർഷകർ ശ്രമിക്കുന്നത് രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണെന്നും അവരെ പിന്തുണക്കലാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു.
'ആരും കേൾക്കാനില്ലാത്തവന്റെ ആവിഷ്കാരമാണ് പ്രതിഷേധം. സർക്കാരിന് ഭരിക്കാനുള്ള അവകാശം നൽകിയത് ജനങ്ങളാണ്. ജനതാൽപ്പര്യം സംരക്ഷിക്കലാണ് സർക്കാറിന്‍റെ കടമ. അതല്ലാതെ കോർപ്പേററ്റുകളുടെ സഹകാരികളായി പ്രവർത്തിക്കലല്ല. കർഷകർ ശ്രമിക്കുന്നത് രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണെന്നും അവർക്കുവേണ്ടി പോരാടുന്നതും അവരെ പിന്തുണക്കലുമാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു'-വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരൻ. കർഷക പ്രക്ഷോഭത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.