മലൈക്കോട്ടൈ വാലിബന്റെ പാക്കപ്പ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ആഘോഷമാണ് നടക്കുന്നത്. പാക്കപ്പിന് പിന്നാലെ നടത്തിയ പാര്‍ട്ടിയില്‍ സിനിമയിലെ നായകൻ നടൻ മോഹന്‍ലാലും സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. ഇതൊരു മികച്ച സിനിമ ആവുമെന്നാണ് പ്രതീക്ഷ. ഒരുപാട് ആശങ്കകളുണ്ടായിരുന്നു. കാലാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി’-മോഹന്‍ലാല്‍ പറഞ്ഞു.
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് അവസാനിച്ചു.130 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് അവസാനിച്ചത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായിരുന്നു ലൊക്കേഷൻ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘കുറച്ചധിക ദിവസത്തെ ഷൂട്ടിങ് നമ്മള്‍ പൂര്‍ത്തിയാക്കി. അതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയുകയാണ്. ഈ സിനിമ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കാരണമാവണമെന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പാക്ക് അപ്പ്’-ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബജറ്റ് ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ദൈർഖ്യം കുറഞ്ഞ ടീസറിനും ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റുകൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിയുന്നതനുസരിച്ച് പ്രേക്ഷകരിലേക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.