നയൻതാരയെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി വിക്കി -കല്യാണത്തിന്റെ പ്രമോ വീഡിയോ കാണാം

തെന്നിന്ത്യ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ജൂൺ 9 ന്  ഇവർ വിവാഹിതരായത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ . ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖർ  പങ്കെടുത്തിരുന്നു.

നെറ്റ്ഫ്ലിക്സാണ് താരവിവാഹം സ്ട്രീം ചെയ്യുന്നത്. വിഘ്നേഷ് ശിവന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് ചിത്രീകരിച്ചിരിക്കുന്നത്. 25 കോടി രൂപ‍ക്കാണ് സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്

അടുത്ത ആഴ്ച തന്നെ നയൻസ്- വിക്കി വിവാഹം നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുമെന്നാണ് സൂചന. ഇപ്പോഴിതാ വിവാഹ വീഡിയോയുടെ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇരുവരും തങ്ങളുടെ ഇഷ്ടത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

'ഞാൻ ജോലിയിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ, നിങ്ങൾക്ക് സ്നേഹമുണ്ടെന്ന് അറിഞ്ഞതിൽ തീർച്ചയായും സന്തോഷമുണ്ട്'; നയൻതാര വീഡിയോയിൽ പറയുന്നു. നയൻതാരയിൽ ഇഷ്ടപ്പെട്ടതിനെ കുറിച്ച് വിഘ്നേഷ് ശിവനും വാചാലനാവുന്നുണ്ട്. 'ഒരു സ്ത്രീയെന്ന നിലയിൽ, ഞാൻ അവളുടെ സ്വഭാവം ഇഷ്ടമാണ്. അവളുടെ സ്വഭാവം പ്രചോദനം നൽകുന്നതാണ്. അവൾ അകത്തും വളരെ സുന്ദരിയാണ് -വിഘ്നേഷ് കൂട്ടിച്ചേർത്തു

നയൻതാര - വിഘ്നേഷ് ശിവൻ വിവാഹം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.


Tags:    
News Summary - Vignesh Shivan and Nayanthara's Latest Post Wedding promo Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.