ഞായറാഴ്ചയാണ്( ഒക്ടോബർ 9) ഇരട്ടകുട്ടികൾ ജനിച്ച വിവരം നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവെച്ചത്. കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. "നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു". ചിത്രത്തിനോടൊപ്പം വിഘ്‌നേഷ് കുറിച്ചു.
കുഞ്ഞുങ്ങൾ പിറന്നതിന് തൊട്ടുപിന്നാലെ തന്നെ വിവാദങ്ങളും തലപൊക്കുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ മറികടന്നാണ് വാടക ഗർഭധാരണം നടത്തിയതെന്നായിരുന്നു വിമർശനം. ഇതിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് താരങ്ങൾ.
വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. 'ക്ഷമയോടെ കാത്തിരിക്കുക... നിങ്ങൾ എല്ലാം കൃത്യസമയത്ത് അറിയും എന്നായിരുന്നും വിഘ്നേഷിന്റെ പോസ്റ്റ്. സംവിധായകന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ചായിരുന്ന വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.