എല്ലാവരെയും വോട്ട്​ ചെയ്യാൻ അനുവദിക്കരുത്​, ഏകാധിപത്യം വന്നാലും തെറ്റില്ലെന്ന്​ വിജയ്​ ദേവരകൊണ്ട​; വിവാദം

രാജ്യത്തെ തിരഞ്ഞെടുപ്പ് രീതികളെ വിമർ‌ശിച്ച് വിവാദത്തിലകപ്പെട്ടിരിക്കുകയാണ്​ തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട. യൂട്യൂബ്​ ചാനലായ ഫിലിം കംപാനിയന്​ നൽകിയ അഭിമുഖത്തിൽ രാഷ്​ട്രീയവുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ താരം നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. തനിക്ക്​ രാഷ്​ട്രീയക്കാരനാകാനുള്ള ക്ഷമ​യില്ലെന്ന്​ പറഞ്ഞ ദേവരകൊണ്ട രാജ്യത്ത്​​ എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കുന്ന രീതി പാടില്ലെന്നും ഏകാധിപത്യം വന്നാലും തെറ്റില്ലെന്നും അഭിപ്രായപ്പെട്ടു.

നിലവിലെ രാഷ്ട്രീയ വ്യവസ്ഥക്കും തിരഞ്ഞെടുപ്പുകൾക്കും ഒരു അർത്ഥമുള്ളതായി തോന്നുന്നില്ലെന്ന്​ താരം പറഞ്ഞു. രാജ്യത്തെ എല്ലാ പൗരൻമാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്​. പണവും മദ്യവും നൽകി സ്വാധീനിച്ച്​ വോട്ട് വാങ്ങുന്ന അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്​. അത്തരക്കാരെ ബാലറ്റ്​ ബോക്​സി​െൻറ അടുത്തുപോലും പോകാൻ അനുവദിക്കരുത്​. അവർക്ക്​ എന്തിനാണ്​ വോട്ട്​ ​ചെയ്യുന്നത്​ എന്നുപോലും നിശ്ചയമില്ല. പകരം, പണംകൊണ്ടും മദ്യം കൊണ്ട്​ സ്വാധീനിക്കാൻ കഴിയാത്ത വിവരവും വിദ്യാഭ്യാസവുമുള്ളവരെ മാത്രം വോട്ട്​ ചെയ്യാൻ അനുവദിക്കണം. അതേസമയം, പണക്കാരെ മാത്രം വോട്ട്​ ചെയ്യാൻ അനുവദിക്കുന്നതിനെ പിന്തുണക്കില്ലെന്നും വിജയ്​ ദേവരകൊണ്ട അഭിമുഖത്തിൽ പറയുന്നു.

ഇപ്പോഴുള്ള സിസ്റ്റത്തിന്​ പകരം ഏകാധിപത്യം കൊണ്ടുവരാനാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. അതുകൊണ്ട്​ നമുക്ക്​ മാറ്റമുണ്ടാക്കാൻ സാധിക്കും. അതായത്​...! നിങ്ങളിപ്പോൾ മിണ്ടാതിരിക്കുക. എനിക്ക്​ നല്ല ഉദ്ദേശമാണുള്ളത്​. നല്ലതെന്താണെന്ന്​​ നിങ്ങൾക്കിപ്പോൾ മനസിലാവില്ല. എന്നോട്​ സഹകരിച്ച്​ നിൽക്കുക. ഒരു അഞ്ചോ പത്തോ വർഷത്തിന്​ ശേഷം അതിനുള്ള ഫലം ലഭിക്കും. -വിജയ്​ ദേവരകൊണ്ട്​ കൂട്ടിച്ചേർത്തു.

എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ വലിയ വിമർശനങ്ങളാണ്​ ഉയർന്നിരിക്കുന്നത്​. ജനാധിപത്യത്തിന്​ പകരം ഏകാധിപത്യം വേണമെന്ന താരത്തി​െൻറ പ്രസ്​താവന അങ്ങേയറ്റം അബദ്ധവും വിവരമില്ലായ്​മയുമാണെന്നാണ്​ നെറ്റിസൺസ്​ പ്രതികരിച്ചത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.