വിജയ് ചിത്രം വാരിസ് ഇന്റർനെറ്റിൽ...

വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ എച്ച്.ഡി വ്യാജപതിപ്പ് ഇന്റർനെറ്റിൽ. ടെലഗ്രാം, ടോറന്റ് സൈറ്റുകളിലാണ് എച്ച്ഡി പതിപ്പുകൾ പ്രചരിക്കുന്നത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വാരിസ്. ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്.  ചിത്രം പ്രദർശനത്തിനെത്തിയ എല്ലാ തിയറ്ററുകളും ഹൗസ്ഫുള്ളായിരുന്നു. വിജയിയുടെ 66ാം മത്തെ ചിത്രമാണിത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വൻ താനിരയാണ് അണിനിരന്നത്. രശ്മിക മന്ദാനയാണ് നായിക. ശരത് കുമാര്‍, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Tags:    
News Summary - vijay movie Varisu full movie in HD leaked online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.