ന്യൂഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി അപമാനിച്ചുവെന്ന പരാതിയിൽ ബോളിവുഡ് നടൻ വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ വെച്ചാണ് നടൻ പിടിയിലായത്. ഇയാൾക്കെതിരെ േകസെടുത്തതായി അഡീഷണൽ െപാലീസ് സൂപ്രണ്ട് അതുൽ കുൽക്കർണി പറഞ്ഞു.
വിദ്യാ ബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഷെർണി' എന്ന ചലച്ചിത്രത്തിൻെറ മധ്യപ്രദേശിലെ ഷൂട്ടിങ് സെറ്റിൽ വെച്ച് വിജയ് റാസ് തന്നെ ലൈംഗികമായി അപമാനിച്ചുവെന്ന് കാണിച്ച് വനിതാ പ്രവർത്തക രാം നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് നടൻ അറസ്റ്റിലാവുന്നത്. ഗോണ്ടിയ കോടതിയിൽ ഹാജരാക്കിയ വിജയ് റാസിന് ജാമ്യം അനുവദിച്ചു.
മധ്യപ്രദേശിലെ ബലാഘട്ട് ജില്ലയിലാണ് 'ഷെർണി'യുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.