മലയാളത്തിലെ ആ സൂപ്പർതാരത്തിന്റെ ഓട്ടോഗ്രാഫ്‌ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്; പ്രിയപ്പെട്ട നടനെ വെളിപ്പെടുത്തി വിജയ് സേതുപതി

മലയാളത്തിലെ തന്റെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് നടൻ വിജയ് സേതുപതി. ഏറ്റവും പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ഓഫീസിൽ ആ നടന്റെ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും താൻ ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്ന ഒരേയൊരു ഓട്ടോഗ്രാഫ്‌ അദ്ദേഹത്തിന്റേതാണെന്നും വിജയ് സേതുപതി പറഞ്ഞു.

'എനിക്ക് മോഹൻലാൽ സാറിനെ ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ മുംബൈയിൽ ഒന്നിച്ചുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിൽ നിന്ന് ഒരു ഓട്ടോഗ്രാഫ്‌ വാങ്ങി. ആ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് ഞാൻ ഓഫീസിൽ വെച്ചിട്ടുണ്ട്. എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ള ഒരേയൊരു ഓട്ടോഗ്രാഫ്‌ അദ്ദേഹത്തിന്റെതാണ്'- വിജയ് സേതുപതി പറഞ്ഞു.

 ജൂൺ 14ന് തിയറ്ററുകളിലെത്തിയ  മഹാരാജക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് 60 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള തലത്തില്‍ വൈകാതെ തന്നെ 100 കോടി ക്ലബ്ബില്‍ മഹാരാജ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍.

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ് ചിത്രത്തിലെ വില്ലൻ. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരാണ് മറ്റുതാരങ്ങൾ.പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്‌നാഥ് ആണ്.

Tags:    
News Summary - Vijay Sethupathi Opens Up About His favorite actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.