കങ്കണക്ക് മികച്ച പ്രേക്ഷക സ്വീകാര്യ നേടികൊടുത്ത ചിത്രമാണ് ക്വീൻ. 2013 ൽ വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തു ക്വീൻ കാഴ്ചക്കാരെ നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വികാസ് ബാൽ. കങ്കണയല്ലാതെ മറ്റാരെയും ചിത്രത്തിലേക്ക് ചിന്തിക്കാൻ കഴിയില്ലെന്നും വികാസ് കൂട്ടിച്ചേർത്തു.
'എല്ലാ ദിവസവും 'ക്വീൻ 2'ന്റെ ചിന്തയോടെയാണ് ഞാൻ ഉണരുന്നത്. തീർച്ചയായും അത് എന്നെങ്കിലും ഞാൻ അത് പ്രഖ്യാപിക്കും- സംവിധായകൻ തുടർന്നു.
ചിത്രത്തിൽ ആ കഥാപാത്രത്തിലേക്ക് കങ്കണയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല. അതിന്റെ ക്രെഡിറ്റ് ഞാൻ എടുക്കുന്നില്ല. അവർ വളരെ മികച്ച അഭിനേതിയാണ്. കങ്കണക്കൊപ്പം മാത്രമേ ആ സിനിമ ചെയ്യുകയുള്ളൂ- വിശാൽ ബഹൽ കൂട്ടിച്ചേർത്തു.
എമർജൻസിയാണ് ഇനി പുറത്തിറങ്ങാനുള്ള കങ്കണയുടെ ചിത്രം. നവംബർ 24നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.