ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദക്ക് പിന്നാലെ ഹൃത്വിക് റോഷന്റെ വിക്രം വേദക്കെതിരേയും ബഹിഷ്കരണ ആഹ്വാനം. ട്വിറ്ററിലൂടെയാണ് ചിത്രത്തിനെതിരെ ബോയ്കോട്ട് കാംപയിൻ ഉയരുന്നത്. തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കാണെന്നും ഹന്ദി ഡബ്ബിംഗ് യൂട്യൂബിലും സീ 5 തമിഴിലും കാണാമെന്നും പ്രേക്ഷകർ പറയുന്നു. ബോയ്കോട്ട് വിക്രംവേദ ട്വിറ്ററിൽ ട്രെൻഡിങിൽ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദയെ പിന്തുണച്ച് കൊണ്ട് നടൻ ഹൃത്വിക് റോഷൻ രംഗത്ത് എത്തിയിരുന്നു. താൻ സിനിമ കണ്ടുവെന്നും എല്ലാവരും പോയി ചിത്രം കാണണമെന്നും താരം സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് നടന്റെ വിക്രം വേദക്കെതിരെ ബോയ്കോട്ട് ആഹ്വാനം ഉയർന്നത്.
'ലാൽ സിങ് ഛദ്ദ കണ്ടു. എനിക്ക് ഈ ചിത്രത്തിന്റെ ഹൃദയം മനസിലായി. ഗുണദോഷങ്ങൾ മാറ്റി നിർത്തിയാൽ സിനിമ മനോഹരമാണ്. ചിത്രം മിസ് ചെയ്യരുത്. ഇപ്പോൾ തന്നെ പോയി കാണൂ. അതിമനോഹരമായ ചിത്രമാണ് ലാൽ സിങ് ഛദ്ദ'- നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹൃത്വിക് റോഷന്റെ പോസ്റ്റ് കരീന കപൂർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
2017 ൽ പുറത്ത് ഇറങ്ങിയ തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി പതിപ്പാണിത്. വിജയ് സേതുപതി, മാധവൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ഹിന്ദിയിൽ എത്തുമ്പോൾ സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രം വേദയുടെ തമിഴ് പതിപ്പ് സൂപ്പർ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.