പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികന്‍റെ കഥ പറഞ്ഞ കട്ടപ്പാടത്തെ മാന്ത്രികൻ ഓൾ കേരള റിലീസ് ചെയ്തു.കുടുംബ സദസ്സുകൾ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച ചിത്രം 43 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്. നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കടപ്പാടത്തെ മാന്ത്രികൻ". അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.ചിത്രത്തിലെ ഗാനങ്ങൾ 123 മ്യൂസിക്കിലൂടെ പുറത്തിറങ്ങി. ഗാനങ്ങളെല്ലാം ഇതിനോടകം വൈറലാണ്.
ശിവജി ഗുരുവായൂർ, ഫാറൂഖ് മലപ്പുറം, നീമ മാത്യു,പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, തേജസ്സ്, കമാൽ വരദൂർ,നിവിൻ നായർ, നിഹാരിക റോസ്, സ്വലാഹു റഹ്മാൻ, വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്,സലാം ലെൻസ് വ്യൂ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
വി.പി.ശ്രീകാന്ത് നായരും, നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. സലാം ലെൻസ് വ്യൂ വാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ. അസോസിയേറ്റ് ക്യാമറ അനിൽ ജനനി. പി ആർ ഒ ഷെജിൻ. എം.കെ. വിതരണം മൂവി മാർക്ക് ഡിസ്ട്രിബ്യൂഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.