വിന്റേജ് ഹൊറർ ചിത്രം!'ഫീനിക്സു'മായി മിഥുൻ മാനുവൽ തോമസും വിഷ്ണു ഭരതനും

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായി. അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്. ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ആണ് ഈ ചിത്രം നിർമിക്കുന്നത്.

മികച്ച വിജയം നേടിയ 21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയവും കുടുംബ ബന്ധങ്ങളും കോർത്തിണക്കിയ ഒരു വിന്റേജ് ഹൊറർ ചിത്രമാണിതെന്ന് സംവിധായകൻ വിഷ്ണു ഭരതൻ പാഞ്ഞു.

മലയാള സിനിമയിലെ വൻ വിജയം നേടിയ അഞ്ചാം പാതിരായുടെ തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ ഈ ചിത്രത്തന്റെ ഏറ്റവും വലിയ ആകർഷണ ഘടകമാണ്. മലയാള സിനിമ സമീപകാലത്തു കണ്ട ഏറ്റവും മികച്ച ഹൊറർ - ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിര' ഈ ചിത്രത്തിന്റെ പ്രതീക്ഷക്കൊത്ത വിധത്തിൽ പുറത്തിറക്കിയ ഫീനിക്‌സന്റെ നിഗൂഢത ജനിപ്പിക്കു ന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.

ചന്തു നാഥ്, അജു വർഗീസ്, അനൂപ് മേനോൻ ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭഗത് മാനുവൽ, ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജനി നിലാ ആവണി ബാലതാരങ്ങളായ, ആവണിജെസ്, ഇഫാൽ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - വിഷ്ണുഭരതൻ - ബിഗിൽ ബാലകൃഷ്ണൻ, സംഗീതം -സാം' സി.എസ്, ഗാനങ്ങൾ - വിനായക് ശശികുമാർ.ഛായാഗ്രഹണം - ആൽബി, എഡിറ്റിങ് - നിധീഷ് കെ.ടി.ആർ.


Full View


Tags:    
News Summary - vintage Horror Movie Phoenix Shooting Warp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.