'ദുൽഖർ...അ​ദ്ദേഹത്തി​ൽ അഭിനയത്തിന്റെ കരുത്തുണ്ടാവുന്നത് ആ പരിശുദ്ധിയിൽനിന്ന്'...പ്രശംസ ചൊരിഞ്ഞ് വിവേക് അഗ്നിഹോത്രി

മുംബൈ: ദുൽഖർ സൽമാൻ നായകനായ സീതാരാമം കണ്ട് അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. സിനിമയിൽ ദുൽഖറിന്റെയും നായിക മൃണാൾ താക്കൂറിന്റെയും അഭിനയത്തെ വിവേക് അഗ്നിഹോത്രി വാനോളം പുകഴ്ത്തി.

'ഹനു രാഘവപുദി സംവിധാനം ചെയ്ത സീതാരാമം കഴിഞ്ഞ ദിവസം രാത്രിയാണ് ഞാൻ കണ്ടത്. ദുൽഖറിനെ കാണുന്നത് തന്നെ വല്ലാത്ത ഉണർവാണ് നൽകിയത്. വളരെ ഹൃദയഹാരിയായിരുന്നു. അഭിനയത്തിന്റെ കരുത്ത് ദുൽഖറിനുണ്ടാവുന്നത് അ​ദ്ദേഹത്തി​ന്റെ പരിശുദ്ധിയിൽനിന്നാണ്. ചെറുപ്പക്കാരിയായ മൃണാൾ താക്കൂറിനെക്കുറിച്ച് എന്താണ് പറയേണ്ടത്..ആദ്യമായാണ് ഞാൻ അവളുടെ പ്രകടനം കാണുന്നത്. വളരെ ഉന്മേഷമുള്ളതും യഥാർഥവുമായ അഭിനയം. വളരെ വലിയ താരമായി മൃണാൾ മാറും. അഭിനന്ദനങ്ങൾ!'- ട്വിറ്ററിൽ വിവേക് അഗ്നിഹോത്രി കുറിച്ചു.


ഇതിന് മറുപടിയായി 'സർ, നിങ്ങളുടെ അനുകമ്പയുള്ള വാക്കുകൾക്ക് ഏറെ നന്ദി' എന്ന് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തു.തെലുങ്ക് സിനിമയായ സീതാരാമം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിരുന്നു. പിന്നീട് ഹിന്ദിയിലും ഡബ് ചെയ്ത് തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമ വൻ വിജയമായി മാറി. ബോക്സോഫിസിൽ നൂറുകോടിയും കടന്ന് കുതിക്കുകയാണ് സീതാരാമം.

Tags:    
News Summary - Vivek agnihotri praises Dulquer Salmaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.