കൊച്ചി: സിനിമാപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫസ്റ്റ്ഷോസ്. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ആദ്യമായി സിനിമകള്‍ സൗജന്യമായി കാണാനുള്ള സൗകര്യമാണ് ഫസ്റ്റ് ഷോസ് ഒരുക്കുന്നത്. പ്ലേസ്റ്റോറില്‍ കയറി ഫസ്റ്റ് ഷോസ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് പാക്കേജില്‍ നിന്ന് ഫസ്റ്റ് ഷോസ് പ്രീമിയം പാക്കേജ് സെലക്ട് ചെയ്തിട്ട് ലഭിക്കുന്ന കോഡ് കൊടുത്തുകഴിഞ്ഞാല്‍ സിനിമ സൗജന്യമായി കാണാം. ഇതിനുള്ള കൂപ്പൺ ഫസ്റ്റ് ഷോസിന്‍റെ ഫേസ്ബുക്ക് പേജിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും.
ഇതിനുപുറമെ, എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഫസ്റ്റ് ഷോസിലെ കണ്ടന്‍റുകള്‍ കാണുന്നതിനോടൊപ്പം തന്നെ പേരന്‍റിങ് കണ്‍ട്രോള്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും ആസ്വദിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനവും ഫസ്റ്റ് ഷോസിലുണ്ട്. ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറുകണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ് ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമുണ്ട് .
നിലവില്‍ 170 രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്മെന്‍റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ് ഷോസിലെ സേവനങ്ങള്‍ ഉപയോഗിക്കാം. ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ് ഷോസിലുള്ളത്. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ഷോസിന്‍റെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.