പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് പ്രഭാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സലാർ. കെ.ജി. എഫ് രണ്ടിന്റെ വൻ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
സലാർ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്തെത്തുന്നത്. റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്സാണ് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപക്കാണ് ചിത്രത്തിന്റെ റൈറ്റ് നെറ്റ്ഫ്ലിക്സ് നേടിയിരിക്കുന്നതെന്നാണ് വിവരം.
തിയറ്ററിൽ റീലീസ് ചെയ്ത് 45 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുകയുള്ളൂ. അങ്ങനെയാണെങ്കിൽ ഏകദേശം 2024 ഫെബ്രുവരിയോടെയാകും സലാർ ഒ.ടി.ടിയിൽ എത്തുക.
സൗഹൃദത്തിന്റെ കഥ പറയുന്ന സലാർ രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ സീസ്ഫയർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, പ്രഭാസ് എന്നിവർക്കൊപ്പം ശ്രുതി ഹാസന്‍ , ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.