തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിജയ് യുടെ ഗോട്ട്. സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 285 കോടിയാണ് ചിത്രം നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തു വരുകയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഗോട്ടിന്റെ അൺ കട്ട് വെർഷനാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുക.
ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭു നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മൂന്ന് മണിക്കൂർ 20 മിനിറ്റാണ് ചിത്രത്തിന്റെ റണ്ണിങ് ടൈം എന്നും സെൻസറിങ്ങിന് ശേഷം 18 മിനിറ്റിലധികം ചിത്രത്തിൽ നിന്ന് നീക്കംചെയ്തുവെന്നും സവിധായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് .ടി.ടിയിൽ കാണാൻ സാധിക്കുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൂടാതെ നടൻ ശിവ കാര്‍ത്തികേയന്‍റെ കാമിയോ രംഗങ്ങളും ഉണ്ടെന്നാണ് വിവരം.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗോട്ട്. യുവാന്‍ ശങ്കര രാജയാണ് സംഗീതം. 'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.