അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2വിന് തെന്നിന്ത്യയിൽ വൻ വരവേൽപ്പായിരുന്നു. ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സാണ് നിർമിച്ചത്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണ് പുഷ്പ 2. മൂന്നാം ഭാഗത്തിനുള്ള സാധ്യതകൾ ബാക്കിവെച്ചാണ് പുഷ്പ 2 അവസാനിക്കുന്നത്. ഇപ്പോഴിതാ പുഷ്പ 3 എപ്പോള്‍ വരും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിര്‍മാതാക്കള്‍.
റോബിന്‍ഹുഡ് എന്ന ചിത്രത്തിന്‍റെ ഈവന്‍റില്‍ സംസാരിക്കവെയാണ് മൈത്രി മൂവിമേക്കേര്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. 2028ലായിരിക്കും സുകുമാര്‍- അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ പുഷ്പയുടെ മൂന്നാം ഭാഗം വരുന്നതെന്നാണ് നിർമാതാക്കള്‍ പറയുന്നത്.
അല്ലു അര്‍ജുന്‍റെ അടുത്ത ചിത്രം അറ്റ്ലിയുമായി ചേര്‍ന്നാണ്. അത് കഴിഞ്ഞാൽ ഉടൻ ത്രിവിക്രവുമായി ചേര്‍ന്ന് ചിത്രം ചെയ്യും. തെലുങ്കിലെ ഹിറ്റ് ജോഡിയാണ് ത്രിവിക്രം അല്ലു അര്‍ജുന്‍ ജോഡി. ഇവര്‍ ഒന്നിച്ച് എത്തിയ ജൂലൈ (2012), സണ്‍ ഓഫ് സത്യമൂര്‍ത്തി (2015), വൈകുണ്ഠപുരം (2019) എന്നിവ വലിയ ഹിറ്റുകളായിരുന്നു. അതിന് ശേഷം മാത്രം ആയിരിക്കും പുഷ്പ 3 ആലോചിക്കുവെന്നും വൈ രവിശങ്കര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ 2028ല്‍ ചിത്രം പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രവിശങ്കര്‍ പറഞ്ഞു.
12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. ജനുവരി 30 മുതലാണ് പുഷ്പ 2 നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.