ജനുവരി 23ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വൈവിധ്യങ്ങൾക്ക് പ്രാധാന്യം ലഭിക്കുമെന്ന സംസാരം ഉയരുന്നുണ്ട്. ഭിന്നസംസ്കാരങ്ങളെയും മേഖലകളെയും ഉൾക്കൊള്ളുന്നതിലുള്ള മടി നാമനിർദേശങ്ങളിൽ എല്ലാ കാലത്തും വെളിപ്പെടാറുണ്ട്. എന്നാൽ ഇത്തവണ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് സിനിമാ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്.
ആഗോള തലത്തിൽ 4000-6000 എന്ന വോട്ടിങ് അംഗത്വം ഇത്തവണ 9000 ആക്കി ഉയർത്തിയത് കൂടുതൽ മേഖലകൾക്ക് പ്രാതിനിധ്യം ലഭിക്കാനിടയാക്കുമെന്നാണ് പി.വി.ആർ സിനിമ ഉന്നത ഉദ്യോഗസ്ഥൻ ഗിരീഷ് വാങ്കഡെ പറയുന്നത്. ഇതുവരെ ചെയ്യപ്പെട്ട വോട്ടുകളുടെ അടിസ്ഥാനത്തിൽ ‘നിക്കൽ ബോയ്സ്’, ദ ബ്രൂട്ടലിസ്റ്റ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച ശ്രദ്ധ, ഈ മാറിയ കാലാവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഇത് കാൻ അല്ലെന്നും ആത്യന്തികമായി ഓസ്കറെന്നത് അമേരിക്കൻ അവാർഡ് പരിപാടി ആണെന്നും അതുകൊണ്ട് അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്നുമാണ്, നടനും നിർമാതാവും എഴുത്തുകാരനുമായ ജി.കെ. ദേശായ് പറയുന്നത്. ഇന്ത്യയിൽ നിന്ന് നാമനിർദേശം ലഭിച്ച ‘സന്തോഷി’ലെ അഭിനയത്തിന് സോനിത രാജ്വറിന് മികച്ച സഹനടിക്കുള്ള നാമനിർദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.
ഓസ്കറിലെ ഇന്ത്യൻ ചിത്രങ്ങൾ:
കങ്കുവ, ആടുജീവിതം, സന്തോഷ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ഗേൾസ് വിൽ ബി ഗേൾസ്, പുതുൽ, അനുജ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.