ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി സൽമാൻ ഖാൻ തന്നെ രംഗത്തെത്തി.
വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് വലിയ കുറ്റകൃത്യമാണ്. വെറും 249 രൂപക്കാണ് ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്. വ്യാജപതിപ്പുകൾ പ്രചരിപ്പിച്ചിച്ച വെബ്സൈറ്റുകൾക്കെതിരെ സൈബർസെൽ നടപടിയെടുക്കും. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും -സൽമാൻ ഖാൻ കുറിച്ചു
കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രം മണിക്കൂറുകൾക്കുള്ളിലാണ് ഓൺലൈനിലെത്തിയത്. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലൂടെയും ടെലഗ്രാം ആപ്പിലൂടെയുമാണ് ചിത്രം ചോർന്നത്.
സൽമാൻ ഖാൻ, ദിഷ പട്ടാണി, രൺദീപ് ഹൂഡ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് രാധേ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തിയേറ്റർ റിലീസ് ആയി പുറത്തിറക്കാനിരുന്ന ചിത്രം സീ5ലൂടെ റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.