ദുബൈയിലെ വസതിയിൽ കൃഷ്ണ ഭജന സംഘടിപ്പിച്ച് എ. ആർ റഹ്മാൻ- വിഡിയോ

ദുബൈയിലെ വസതിയിൽ കൃഷ്ണ ഭജന സംഘടിപ്പിച്ച് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. വിദേശ ഗായകർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. റഹ്മാന്റെ വീടിന്റെ സ്വീകരണമുറിയിൽ വെച്ചായിരുന്നു പരിപാടി നടന്നത്. റഹ്മാന്റെ വസതിയിൽ നിന്നുള്ള സംഗീതാർച്ചനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം ചെന്നൈ നഗരത്തെ പ്രളയം ബാധിച്ചപ്പോൾ റഹ്മാൻ പുതിയ ചിത്രമായ 'പിപ്പ'യുടെ ഗാനം പ്രമോട്ട് ചെയ്തത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്പന്ദനങ്ങൾ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഗാനം പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് വിമർശനങ്ങൾ തലപൊക്കിയത്.

പിന്നീട് ദിവസങ്ങൾക്കു ശേഷം ചെന്നൈ നഗരത്തിനു വേണ്ടി കൈകോർക്കണമെന്ന കുറിപ്പോടെ റഹ്മാന്‍ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.



Tags:    
News Summary - A. R Rahman Hosts Kirtan At His Dubai Residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.