കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ സം​ഘ​ടി​പ്പി​ച്ച പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ

ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ജി.​പി. രാ​മ​ച​ന്ദ്ര​ൻ സം​സാ​രി​ക്കു​ന്നു

ആ​ധു​നി​ക കേ​ര​ള സൃ​ഷ്ടി​യി​ൽ പി. ​ഭാ​സ്ക​ര​ന്റെ സം​ഭാ​വ​ന വി​ല​മ​തി​ക്കാ​നാ​കാ​ത്ത​ത് -ജി.​പി. രാ​മ​ച​ന്ദ്ര​ൻ

ബം​ഗ​ളൂ​രു: ആ​ധു​നി​ക കേ​ര​ള സൃ​ഷ്ടി​യി​ൽ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പി. ​ഭാ​സ്ക​ര​ന്റെ സം​ഭാ​വ​ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​നാ​യ ജി.​പി. രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ സം​ഘ​ടി​പ്പി​ച്ച പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ജ​ന​കീ​യ ക​ല​ക​ളും ആ​ധു​നി​ക കേ​ര​ള​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധു​നി​ക കേ​ര​ളം എ​ങ്ങ​നെ​യാ​ണ് നി​ർ​മി​ക്ക​പ്പെ​ട്ട​തെ​ന്ന ചോ​ദ്യ​ത്തി​ന് ദേ​ശീ​യ പ്ര​സ്ഥാ​നം, തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ, ക​ർ​ഷ​ക മു​ന്നേ​റ്റം, സാ​മു​ദാ​യി​ക പ​രി​ഷ്‍ക​ര​ണം, ഐ​ക്യ​കേ​ര​ള​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ല​ഭി​ക്കു​ന്ന ഉ​ത്ത​ര​ത്തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര​ന്റെ വി​കാ​ര​ങ്ങ​ളെ ദ്യോ​തി​പ്പി​ക്കു​ക​യും അ​വ​രെ ചി​ന്തി​പ്പി​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത എ​ഴു​ത്തു​കാ​രും ക​ലാ​കാ​ര​ന്മാ​രും ക​ലാ​സൃ​ഷ്ടി​ക​ളും ഒ​ക്കെ​യു​ണ്ട്. ഈ ​നി​ര​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ പി. ​ഭാ​സ്ക​ര​ന്റ പ​ങ്ക് അ​മൂ​ല്യ​മാ​ണ്. കേ​ര​ള​വും മ​ല​യാ​ള​വും ഉ​ള്ളി​ട​ത്തോ​ളം കാ​ലം അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ൾ നി​ല​നി​ൽ​ക്കും. അ​തു​കൊ​ണ്ടാ​ണ് ആ​ധു​നി​ക കേ​ര​ള​ത്തെ സൃ​ഷ്ടി​ച്ച മ​ഹോ​ന്ന​ത​ന്മാ​രി​ൽ സു​പ്ര​ധാ​ന​സ്ഥാ​ന​മാ​ണ് പി. ​ഭാ​സ്ക​ര​ൻ മാ​ഷി​നു​ള്ള​തെ​ന്നും ജി.​പി. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഭാ​സ്ക​ര​ൻ മാ​സ്റ്റ​റു​ടെ ച​ല​ച്ചി​ത്ര സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും ക​വി​ത​ക​ളു​ടെ​യും ഗാ​ന​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ളെ പ​റ്റി​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ നി​ര​ത്തി അ​ദ്ദേ​ഹം വി​വ​രി​ച്ചു.

ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​രാ​ജ​ൻ, വി.​കെ. സു​രേ​ന്ദ്ര​ൻ, ആ​ർ.​വി. ആ​ചാ​രി, ടി.​എം. ശ്രീ​ധ​ര​ൻ, പൊ​ന്ന​മ്മ ദാ​സ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​സു​ഷ​മ ശ​ങ്ക​റി​ന്റെ ‘അ​ച്ഛ​ന്റെ ക​ല്യാ​ണം’ എ​ന്ന നോ​വ​ൽ, സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്ക് ന​ൽ​കി ജി.​പി. രാ​മ​ച​ന്ദ്ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​സു​ഷ​മ ശ​ങ്ക​ർ, മോ​ഹ​ൻ ദാ​സ്, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, എ​ൻ.​കെ. ശാ​ന്ത, സം​ഗീ​ത ശ​ര​ത്, സ്മി​ത, ഓ​മ​ന, സൗ​ദ റ​ഹ്മാ​ൻ, ഷ​മീ​മ, സു​മ മോ​ഹ​ൻ, അ​ബ്ദു​ൽ അ​ഹ​ദ്, ജ​യ​പ്ര​കാ​ശ്, പ്ര​തി​ഭ പി.​പി., സു​നി​ൽ ശി​വ​ൻ എ​ന്നി​വ​ർ പി. ​ഭാ​സ്ക​ര​ന്റെ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.

സാ​ഹി​ത്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ കു​ഞ്ഞ​പ്പ​ൻ, എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. വി​ജ​യ​ൻ, സോ​ണ​ൽ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. ഡെ​ന്നി​സ് പോ​ൾ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ ഉ​പ​ഹാ​രം കൈ​മാ​റി.

Tags:    
News Summary - P. Bhaskaran's birth centenary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.