ഹാർമണി തന്നെയാണ് ഏതൊരു ദേശത്തിന്റെയും ഔന്നത്യം നിലനിർത്തുന്നത്. ഹാർമണിയെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ മനുഷ്യർ തമ്മിലുള്ള പരസ്പര സൗഹാർദവും സ്നേഹവും നിലനിൽക്കും എന്നതാണ് ചരിത്രപരമായ യാഥാർഥ്യം.
പതിറ്റാണ്ടുകളായി മലയാളി ജീവിതത്തിന്റെ ഈ ഒരുമ സൂക്ഷിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇവിടെ നിലനിൽക്കുന്ന സമാധാനാന്തരീക്ഷവും ജീവിതവും. വ്യത്യസ്ത ചിന്താധാരകളും വിശ്വാസങ്ങളും അഭിരുചികളും പുലർത്തുന്ന മനുഷ്യർ ഒത്തൊരുമയോടെ, ഒരു സമൂഹമായാണ് ഇവിടെ കഴിയുന്നത്. അതിന്റെ ദേശപ്പെരുമയിൽ മലപ്പുറത്തിന് വിശിഷ്ടമായ ഒരു സ്ഥാനമുണ്ട്.
കാലങ്ങളായുള്ള സൂഫീ പാരമ്പര്യവും സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകളും ഈ മണ്ണിലും ജീവിതത്തിലും അലിഞ്ഞുചേർന്ന് കിടക്കുന്നു. മാധ്യമം ദിനപത്രം ഡിസംബർ 24ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ എന്ന കലാ-സാംസ്കാരിക പരിപാടിക്ക് എന്റെ എല്ലാ വിജയാശംസകളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.