നിഖിൽ പ്രഭയുടെ ഗാനം പങ്കുവെച്ച് എ. ആർ റഹ്മാൻ; ഇത് അനുകരണമല്ല

മൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് തൃശ്ശൂർ ജില്ലയിലെ ചാലിശ്ശേരി സ്വദേശി നിഖിൽ പ്രഭയുടെ ഗാനം.. റഹ്മാന്റെ ശബ്ദവുമായുളള സൗമ്യമാണ് നിഖിലിനെ ശ്രദ്ധേയനാക്കി. പ്രമുഖ ടെലിവിഷൻ ഷോയിൽ എ. ആർ റഹ്മാന്റെ ഗാനം ആലപിച്ച് നിഖിൽ എത്തിയിരുന്നു. ഇത് വൈറലായിരുന്നു

ഇപ്പോഴിതാ നിഖിലിനെ അഭിനന്ദിച്ച് സാക്ഷാൽ എ. ആർ റഹ്മാൻ തന്നെ  എത്തിയിരിക്കുകയാണ്. ട്വിറ്ററിൽ നിഖിൽ പാടുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പ്രശംസിച്ചിരിക്കുന്നത്. റഹ്മാന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഗായകൻ എന്നതിൽ ഉപരി സംഗീത സംവിധായകൻ കൂടിയാണ്  നിഖിൽ. ഏതാനും ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്.

എ. ആർ റഹ്മാന്റെ ശബ്ദവുമായുളള സാമ്യം നിഖിലിന് വിമർശങ്ങളും നേടി കൊടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഗാനം വ്യാജമാണെന്ന് ആരോപിച്ചായിരുന്നു വിമർശനം. ടെലിവിഷനിൽ ലൈവായി നിഖിൽ പാടിയതോടെ ആരാധകരുടെ സംശയം മാറിയിരിക്കുകയാണ്. എ. ആർ റഹ്മാന്റെ കടുത്ത ആരാധകനാണ് നിഖിൽ.


Tags:    
News Summary - A. R Rahman Shares Nikhil Praba's On Tweeter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.