ജനപ്രിയ സംഗീതത്തിന്‍റെ മൂന്നക്ഷര മന്ത്രമായ എസ്.പി.ബി എന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ ഒന്നാം ഓർമദിനത്തിൽ പ്രിയഗായകന് വേറിട്ട രീതിയിൽ സ്നേഹാദരം അർപ്പിച്ച് ഗായകൻ അഫ്സൽ. എസ്.പി.ബിയുടെ ചലച്ചിത്രേതര ഗാനമായ 'താലാട്ടി'ന്‍റെ അക്കപ്പെല്ല വേർഷൻ ഒരുക്കിയാണ് അഫ്സൽ മാനസഗുരുവിന് ഓർമപ്പൂക്കൾ അർപ്പിച്ചിരിക്കുന്നത്. കവിവർമൻ വെങ്കടേഷ് രചിച്ച് ദേവൻ ഏകാംബരം കേമ്പാസ് ചെയ്ത് എസ്.പി.ബി ആലപിച്ച ഗാനമാണ് 'താലാട്ട്'.
വാദ്യോപകരണങ്ങളുടെ പിന്തുണയില്ലാതെയുള്ള ഗാനാലാപന രീതിയാണ് അക്കപ്പെല്ല. ഈ രീതിയിൽ ഗാനം ആലപിക്കുമ്പോൾ ഗായകനോ ഗായികക്കോ സംഗീത-വാദ്യ ഉപകരണങ്ങളുടെ പിന്തുണ ഉണ്ടായിരിക്കില്ല. പകരം വിവിധ ഈണത്തിലും താളത്തിലും ഉള്ള സംഗീത ശബ്ദങ്ങളുടെ പിന്തുണ പ്രത്യേക പരിശീലനവും വൈദഗ്ധ്യവും നേടിയിട്ടുള്ള ഒരു കൂട്ടം സഹ ഗായികാ-ഗാന്മൊർ വായ് കൊണ്ട് നൽകുകയാണ് ചെയ്യുന്നത്. എസ്.പി.ബിക്ക് ആദരമർപ്പിച്ച് പാടിയ 'മുത്തം തരും മുല്ലൈ നിലാ, നാൻ പെറ്റെടുത്ത പിള്ളൈ നിലാ' എന്ന് തുടങ്ങുന്ന ഗാനത്തിന് അഫ്സൽ തെന്നയാണ് സംഗീത ശബ്ദങ്ങളുടെ പിന്തുണ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.